Showing posts with label movie. Show all posts



സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ തന്റെ ചിത്രത്തിന്റെ ഷൂട്ടിങ്, അഅനംദ് എൽ റായ് സംവിധാനം, നന്നായി നടക്കുന്നത് അനുഷ്ക ശർമ്മ ഉടൻ ടീമിൽ ചേരാൻ സജ്ജമാക്കുമ്പോൾ പറഞ്ഞു. അനശ്വര, കത്രീന കൈഫ്, ജബ് തക് ഹേ ജാൻ എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂർത്തിയായി.
കത്രീനയുടെ ചിത്രീകരണത്തിനിടെയാണ് അനുഷ്ക അനുഷ്കയ്ക്കൊപ്പം ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ഷൂട്ടിംഗ് നടക്കുന്നത്.
ജീവിതത്തിൽ ഏറ്റവും പ്രാധാന്യമുള്ള സ്ത്രീകളെക്കുറിച്ച് ചോദിച്ചപ്പോൾ, "എന്റെ അമ്മ, ഭാര്യ, മകൾ, സഹോദരി, എന്റെ കൂടെ ജോലി ചെയ്യുന്ന എല്ലാ സ്ത്രീപുരുഷന്മാരും മുതൽ, എന്റെ ജീവിതത്തിലെ എല്ലാ സ്ത്രീകളും ഒരു വലിയ പട്ടികയിൽ ഉണ്ട്, എന്റെ ജോലിയുമായി നേരിട്ട് ബന്ധമില്ല.
"സ്ത്രീകൾക്ക് പ്രാധാന്യം, അവയ്ക്ക് നിങ്ങൾ അവാർഡ് ലഭിച്ചാൽ അത് വളരെ സംതൃപ്തവും സംതൃപ്തിദായകവുമാണ്, അത് ലഭിക്കുന്ന സ്ത്രീകൾക്ക് മാത്രമല്ല, ചെയ്യാത്തവർക്കുവേണ്ടിയും, എന്നെപ്പോലെയുള്ള എന്നെ പോലെയുള്ളവർ, ഇപ്പോൾ വരാനും അഭിനന്ദിക്കാനും അവരെ, "അവൻ പറഞ്ഞു.
ജീവിതത്തിൽ ഏറ്റവും പ്രാധാന്യമുള്ള സ്ത്രീകളെക്കുറിച്ച് ചോദിച്ചപ്പോൾ, "എന്റെ അമ്മ, ഭാര്യ, മകൾ, സഹോദരി, എന്റെ കൂടെ ജോലി ചെയ്യുന്ന എല്ലാ സ്ത്രീപുരുഷന്മാരും മുതൽ, എന്റെ ജീവിതത്തിലെ എല്ലാ സ്ത്രീകളും ഒരു വലിയ പട്ടികയിൽ ഉണ്ട്, എന്റെ ജോലിയുമായി നേരിട്ട് ബന്ധമില്ല.
"സ്ത്രീകൾക്ക് പ്രാധാന്യം, അവയ്ക്ക് നിങ്ങൾ അവാർഡ് ലഭിച്ചാൽ അത് വളരെ സംതൃപ്തവും സംതൃപ്തിദായകവുമാണ്, അത് ലഭിക്കുന്ന സ്ത്രീകൾക്ക് മാത്രമല്ല, ചെയ്യാത്തവർക്കുവേണ്ടിയും, എന്നെപ്പോലെയുള്ള എന്നെ പോലെയുള്ളവർ, ഇപ്പോൾ വരാനും അഭിനന്ദിക്കാനും അവരെ, "അവൻ പറഞ്ഞു.

കാള പെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന സിനിമാ ആരാധകരാണ് ഇന്ന് മലയാളത്തിലുള്ളത്. സൂപ്പര്‍സ്റ്റാറിനെ കുറിച്ചോ മെഗാസ്റ്റാറിനെ കുറിച്ചോ ചെറിയ ഒരു കാര്യം കേട്ടാല്‍ മതി  കലി തുള്ളി ആരാധകര്‍ എത്തും.    താരങ്ങളോ മറ്റോ  പറയുന്ന കാര്യത്തെ കുറിച്ച് ചിന്തിക്കാതെ സൈബര്‍ ആക്രമണം തുടങ്ങും. ഇതു തന്നെയാണ് ഇക്കഴിഞ്ഞ  ദിവസങ്ങളില്‍ മലയാള സിനിമാ ലോകത്ത് നടന്നതും. ആരാധകരുടെ സൈബര്‍ ആക്രമണത്തിന് ഇരയാകുന്നത് മറ്റുതാരങ്ങള്‍ തന്നെയാണെന്നും എടുത്തു പറയേണ്ടത് തന്നെ.
ചില വിവാദങ്ങളും ആക്ഷേപങ്ങളും നിറയുമ്പോള്‍ താരവും ആരാധകരും മാപ്പു പറയുന്ന കാലം കൂടിയായി മലയാള സിനിമ മാറി. സിനിമയും താരങ്ങളും, ആരാധകരും തമ്മില്‍ ചെറിയ തോതിലുള്ള സ്വരചേര്‍ച്ച തന്നെയാണ് ഇതിന് കാരണം.
മോഹന്‍ലാലിന്‍റെ ജിമിക്കി കമ്മല്‍ ഡാന്‍സ് വീഡിയോ ഷെയര്‍ ചെയ്ത് 'ലാല്‍ അങ്കിളിന്‍റെ ജിമിക്കി കമ്മല്‍' എന്ന്  വിനീത് ശ്രീനിവാസന്‍ കുറിപ്പ് നല്‍കിയത് ആരാധകരെ ചൊടിപ്പിച്ചു. തൊട്ടുപിന്നാലെ തുടങ്ങി സൈബര്‍ ആക്രമണം. എന്നാല്‍ ഏതാനും മണിക്കൂറിനുള്ളില്‍ തന്നെ മോഹന്‍ലാല്‍ ഫാന്‍സ് വിനീതിനോട് മാപ്പ് പറയുകയും ചെയ്തു.
അംഗമാലി ഡയറീസിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ അന്ന രേഷ്മ രാജനെതിരെ മമ്മൂട്ടി ആരാധകര്‍ വലിയ വിമര്‍ശനമാണ് നടത്തിയത്. ഒരു ടിവി ഷോയ്ക്കിടെ കുസൃതി ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടയില്‍ മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ച് അഭിനയിച്ചാല്‍ ആര് നായകാകണമെന്ന്  അന്നയോട് ചോദിച്ചു. ദുല്‍ഖര്‍ നായകനാകട്ടെ മമ്മൂട്ടി അച്ഛനുമാകട്ടെയാന്നായിരുന്നു അന്നയുടെ മറുപടി. എന്നാല്‍ ഈ തമാശ മമ്മൂട്ടി ആരാധകര്‍ വളെരെ ഗൗരവത്തിലെടുക്കുകയും നടിക്കെതിരെ ആക്രമണം തുടങ്ങുകയും ചെയ്തു.
ഈ ആക്രമണത്തില്‍ പതറിപ്പോയ നടിയാകട്ടെ തെറ്റിദ്ധാരണയുണ്ടായതില്‍ ക്ഷമ ചോദിക്കുന്നുവെന്ന കരഞ്ഞ് പറയുകയും ചെയ്തു. താരത്തിന് അനുകൂലിച്ച് സിനിമാ സംസ്കാരിക രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു. കരഞ്ഞ് മാപ്പ് പറഞ്ഞ രേഷ്മയെ ഒടുവില്‍ മമ്മൂട്ടി തന്നെ വിളിച്ച് ആശ്വസിപ്പിക്കേണ്ടി വന്നു.  താരപുത്രന്‍മാര്‍ ആധിപത്യം സ്ഥാപിക്കുന്ന ഇന്നത്തെ മലയാള സിനിമയില്‍ ആരാധകരും താരങ്ങളും എങ്ങനെയായിരിക്കുമെന്ന് കാത്തിരുന്ന് കാണാം.



ഇതിന് മുന്‍പും സമാനമായ രീതിയില്‍ മലയാളി നടിക്കും മാധ്യമ പ്രവര്‍ത്തകയ്ക്കുമൊക്കെ ആരാധകര്‍ പൊങ്കാല നടത്തിയിട്ടുണ്ട്. വിജയ് ചിത്രത്തിനൊപ്പം സൂര്യയുടെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത് അതിന് നല്‍കിയ ക്യാപ്ഷനായിരുന്നു ആരാധകരെ ചൊടിപ്പിച്ചത്.  ഒടുവില്‍ സംഭത്തിന്‍റെ സത്യാവസ്ഥ വെളിപ്പെടുത്തി നടി അനുശ്രീ തന്നെ രംഗത്ത് വന്നു. വിജയ് ആരാധകരുടെ കഥപറയുന്ന ചിത്രമാണ് സണ്ണി വെയ്ന്‍ നായകനാകുന്ന 'പോക്കിരി സൈമണ്‍'. വിജയ്യുടെ വലിയ ഫ്ളെക്സിനു മുന്നില്‍ സണ്ണി വെയ്ന്‍ നില്‍ക്കുന്ന ചിത്രവും സൂര്യയുടെ പിറന്നാള്‍ ദിനത്തിലുള്ള ഒരു ചിത്രവുമാണ് അനുശ്രീ ഷെയര്‍ ചെയ്തത്. ഇതൊരു സിനിമയാണെങ്കില്‍ ഇത് റിയല്‍ ലൈഫ് എന്നായിരുന്നു ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍.
പോസ്റ്റിട്ട് ഏറെ വൈകാതെ അനുശ്രീയെ ട്രോളി വിജയ് ആരാധകരെത്തി. സൂര്യയോടുള്ള അനുശ്രീയുടെ ഇഷ്ടം മനസിലാക്കിയായിരുന്നു ട്രോളന്മാരുടെ വിളയാട്ടം. പോസിറ്റീവും അതിലുപരി നെഗറ്റീവുമായുള്ള കമന്‍റുകള്‍ നിറഞ്ഞതോടെ അനുശ്രീക്ക് ആ പോസ്റ്റു തന്നെ പിന്‍വലിക്കേണ്ടിവന്നു. പിന്നീട് വിശദീകരണവുമായി എത്തുകയായിരുന്നു. താന്‍ മനസില്‍ പോലും കരുതാത്ത അര്‍ത്ഥങ്ങളാണ് പലരും ആ പോസ്റ്റിന് നല്‍കിയതെന്ന് അനുശ്രീ പറഞ്ഞു.
വിജയെ പോലൊരു വലിയ നടനെ നെഗറ്റീവ് പറയാന്‍ താന്‍ ആരെങ്കിലുമാണോ എന്ന് അനുശ്രീ ചോദിച്ചു. പിറന്നാള്‍ ദിനത്തില്‍ കേക്ക് മുറിക്കുന്ന സൂര്യയുടെ ചിത്രം ആരോ അയച്ചു തന്നതാണ്. സൂര്യയോടുള്ള തന്‍റെ ഇഷ്ടം എല്ലാവരും അറിഞ്ഞു എന്ന സന്തോഷത്തില്‍ അത് പോസ്റ്റു ചെയ്യുകയാണ് ചെയ്തത്. അത് റിയല്‍ ലൈഫില്‍ നടന്ന ഒരു സംഭവമായതുകൊണ്ടാണ് അത്തരത്തില്‍ ഒരു ക്യാപ്ന്‍ നല്‍കിയത്. മറ്റൊന്നും ഉദ്ദേശിച്ചിരുന്നില്ലെന്നും അനുശ്രീ പറഞ്ഞു.
വിജയ്ക്കുശേഷം തല അജിത്തും ആരാധകരുടെ ചെയ്തികളില്‍ മാപ്പ് പറഞ്ഞു. അജിത്തിന്‍റെ  സിനിമ വിവേകത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്ന  സമയത്ത് അതിനെ വിമര്‍ശിച്ച് ചില സിനിമ നിരൂപകര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പറഞ്ഞിരുന്നു. എന്നാല്‍ നിരൂപകര്‍ക്കെതിരെ തെറിയഭിഷേകവുമായി ആരാധകര്‍ രംഗത്തെത്തിയതോടെ മാപ്പ് പറഞ്ഞ് അജിത് തന്നെ നേരിട്ടെത്തി. സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടില്ലാത്തതിനാല്‍ വക്കീല്‍ വഴി പ്രസ്താവനയിലൂടെയാണ് താരം മാപ്പ് പറഞ്ഞത്. ഇതുപോലെ ആരാധകരുടെ ഭ്രാന്തില്‍ എത്ര താരങ്ങളാണ് നേരിട്ട് മാപ്പ് പറയേണ്ടി വരുന്നത്. 



കൊച്ചി: നടി ആക്രമിക്കപ്പെട്ടക്കേസില്‍ ദിലീപിനെ കുടുക്കിയത് ഹാസ്യതാരവുമായുള്ള സംഭാഷണമെന്ന് റിപ്പോര്‍ട്ട്. താരത്തിനെതിരെ ശക്തമായ തെളിവ് ഉള്ളതുകൊണ്ടാണ് ദിലീപിന് നാലുതവണയും ജാമ്യം നിഷേധിച്ചത്. നടി ആക്രമിക്കപ്പെട്ടതിനു ഒരു മാസം കഴിഞ്ഞപ്പോള്‍ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ കോമഡി നടനോട് ദിലീപ് നടത്തിയ സംഭാഷണങ്ങളാണ് പോലീസിന് പിടിവള്ളിയായത്.

നടിയുമായുള്ള വൈരാഗ്യത്തെക്കുറിച്ച് ഈ സംഭാഷണത്തില്‍ ദിലീപ് സൂചിപ്പിക്കുന്നുണ്ട്. കോടതിയിലെത്തിയപ്പോഴെല്ലാം ദിലീപിന് ജാമ്യം ലഭിക്കാത്തതു ഈ തെളിവുകള്‍ പരിശോധിച്ചശേഷമായിരുന്നു.നടിയുടെ രഹസ്യ മൊഴിയില്‍ ദിലീപിന്റെ പേര് പരാമര്‍ശിക്കുന്നുണ്ട് എന്ന് വാര്‍ത്തയും വന്നിരുന്നു.

നടി ആക്രമിക്കപ്പെട്ട ഒരു മാസത്തിന് ശേഷം ആണത്രെ ഈ ഫോണ്‍ സംഭാഷണം ഉണ്ടായിട്ടുളളത്. നാല് മിനിട്ടിലേറെ നീണ്ടു നില്‍ക്കുന്നതാണ് ഈ സംഭാഷണം എന്നും പറയുന്നുണ്ട്. ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് ഈ ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമായി പറയുന്നുണ്ട്. നടിയുമായി മുമ്പ് ഉണ്ടായിരുന്ന സൗഹൃദത്തെ കുറിച്ചും തന്റെ കുടുംബ ജീവിതം തകരാനുള്ള കാരണങ്ങളെ കുറിച്ചും ആണ് ഫോണ്‍ സംഭാഷണത്തില്‍ പ്രതിപാദിക്കുന്നത്.

എന്നാല്‍ ഇത്തരം ഒരു ഫോണ്‍ സംഭാഷണം എങ്ങനെ നിര്‍ണായകമാകും എന്ന സംശയവും ഉയരുന്നുണ്ട്. അതിനുപുറമെ എങ്ങനെയാണ് ഈ സംഭാഷണം പോലീസിന്റെ കൈയ്യില്‍ എത്തിയത് എന്ന സംശയവും ഉണ്ട്. എന്നാല്‍ നടിയോ അന്വേഷണ സംഘമോ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള തെളിവുകളില്‍ പലതും ശാസ്ത്രീയ തെളിവുകളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടക്കമുള്ളവയാണ് അവ. ദിലീപിനെതിരെ ശക്തമായ തെളിവുണ്ട് എന്ന് പറയാന്‍ വേറേയും ചില കാരണങ്ങളുണ്ട്. ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം സംബന്ധിച്ചാണ് അത്. കൃത്യമായ തെളിവുണ്ടെങ്കില്‍ മാത്രമേ അറസ്റ്റ് ചെയ്യാവൂ എന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. അപ്പോഴേക്കും ദിലീപിന് ജാമ്യം കിട്ടുമോ എന്നാണ് ഇനി അറിയേണ്ടത്.


എണ്‍പതുകളില്‍ യുവത്വത്തിന്‍റെ ഹരമായിരുന്ന സില്‍ക്ക് സ്മിത വിടവാങ്ങിയിട്ട് ഇന്ന് ഇരുപത്തിയൊന്ന് വര്‍ഷം.  വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലായി, നാനൂറ്റന്‍പതോളം ചിത്രങ്ങളില്‍  വേഷമിട്ട സ്മിത അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെയാണ് മുപ്പത്തിയാറാം വയസ്സില്‍ വിടവാങ്ങിയത്.

അകാലത്തില്‍ മരിക്കും വരെ മാദകത്വത്തിന്‍റെ പേരില്‍ മാത്രം അളക്കപ്പെടുകയും തുടര്‍ന്നിങ്ങോട്ട്  പ്രതിഭ വിലയിരുത്തപ്പെടുകയും ചെയ്യുക. അതായിരുന്നു സില്‍ക് സ്മിത. വിജയലക്ഷ്മി എന്ന പേരുപേക്ഷിച്ച് തന്നെ താനാക്കിയ കഥാപാത്രത്തിന്‍റെ പേര് സ്വന്തം മേല്‍വിലാസത്തോട് തുന്നിച്ചേര്‍ത്തിയ സ്മിതയെ സിനിമ ഒരിക്കലും വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിയില്ല. ഇതിനിടയിലും ഇടക്കെപ്പോഴെങ്കിലും വീണുകിട്ടിയിരുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ സ്മിതയിലെ അഭിനേത്രിയെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു.

1980ല്‍ വിനു ചക്രവര്‍ത്തി ബാര്‍ നര്‍ത്തകി എന്ന നിലയില്‍ വണ്ടിചക്രത്തിലൂടെ അവതരിപ്പിച്ച സ്മിതയെ കരിയറില്‍ ഉടനീളം തേടിയെത്തിയത് അത്തരം വേഷങ്ങള്‍ തന്നെയായിരുന്നു. ഒരേ തരം കഥാപാത്രങ്ങളിലൂടെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്പോഴും വെറും ഒരു മാദക നടി എന്ന നിലയില്‍ ഒതുങ്ങാന്‍ അവര്‍ തയ്യാറല്ലായിരുന്നു. അതുകൊണ്ടാണ് സമകാലീനരായ മറ്റ് എക്സ്ട്രാ നടിമാരില്‍ നിന്നും ഏറെ മുന്നേറാന്‍ സ്മിതക്ക് കഴിഞ്ഞത്.

പേരും പ്രശസ്തിയും നല്‍കിയ സിനിമ അവര്‍ക്ക് ഏറെ സങ്കടങ്ങളും നല്‍കിയിരുന്നു. അത് പക്ഷേ ആരോടും അവര്‍ തുറന്നു പറഞ്ഞില്ല. വിഷമ ഘട്ടങ്ങളില്‍ സിനിമ അവര്‍ക്ക് കൂട്ടായതുമില്ല. ഇതൊന്നുമറിയാതെ അല്ലെങ്കില്‍ അറിയില്ലെന്ന് ഭാവിച്ച് ഒരു തലമുറ അവരുടെ മാദകത്വം മാത്രം ആസ്വദിക്കുകയും ചെയ്തു.

THANK YOU FOR ASIANET NEWS
Powered by Blogger.