കഷണ്ടിയുള്ളവര്‍ക്ക് ലൈംഗികാര്‍ഷണം കൂടുതലെന്ന് പഠനം


മുടിപൊഴിയുന്നുവെന്നോര്‍ത്ത് ദുഖിച്ചിരിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. അതുപോലെ ക​ഷ​ണ്ടി​ക്കും അ​സൂ​യ​ക്കും മ​രു​ന്നി​ല്ലെന്ന് മറ്റുള്ളവരെ കളിയാക്കിയവരൊക്കെ ഒന്നു കരുതിയിരുന്നോളൂ. നിങ്ങള്‍ക്ക് ക​ഷ​ണ്ടി​ക്കാ​രോ​ട്​ അ​സൂ​യ തോ​ന്നു​ന്ന ഒ​രു വാ​ർ​ത്തയാണ് അങ്ങ്  ബ്രിട്ടനിൽ​നി​ന്ന്​ വരുന്നത്. മു​ടി​യു​ള്ള പു​രു​ഷ​ന്മാ​രേ​ക്കാ​ൾ ആ​രോ​ഗ്യ​വാ​ന്മാ​രും ശ​ക്​​ത​രു​മാ​ണ്​ ക​ഷ​ണ്ടി​ക്കാ​ർ എ​ന്നാ​ണ്​ പൊ​തു​സ​മൂ​ഹം ക​രു​തു​ന്ന​തെന്നാണ് പഠനം. ബ്രി​ട്ട​നി​ലെ പെ​ൻ​സ​ൽ​വേ​നി​യ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ ഗ​വേ​ഷ​ക​രുടെതാണ് പുതിയ കണ്ടുപിടുത്തം.

ഗവേഷകര്‍ മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളി​ൽ പ​ങ്കെടു​ത്ത​വ​രെ​ല്ലാം ഈ ​അ​ഭി​പ്രാ​യം വെ​ച്ചു​പു​ല​ർ​ത്തു​ന്ന​വ​രാ​ണെന്നാണ് ഡെയിലിമെയില്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒ​രു വ്യ​ക്​​തി​യു​ടെ​ത​ന്നെ മു​ടി​യു​ള്ള​തും മു​ടി​യി​ല്ലാ​ത്ത​തു​മാ​യ ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ 35 വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ട്ട 59 വി​ദ്യാ​ർ​ഥി​ക​ളി​ലായിരുന്നു സര്‍വ്വേ നടത്തിയത്. ഈ സര്‍വ്വേയില്‍ ഭൂ​രി​പ​ക്ഷം പേ​രും ക​ഷ​ണ്ടി​യള്ള​വ​രെ കൂ​ടു​ത​ൽ പൗ​രു​ഷ​മു​ള്ള​വ​രാ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന്​ പ​കു​തി​യി​ല​ധി​കം സ്​​ത്രീ​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി 344 പേ​രെ ഉ​പ​യോ​ഗി​ച്ച്​ വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തിയപ്പോഴും ക​ഷ​ണ്ടി​ക്കാ​ർ മു​ടി​യു​ള്ള​വ​രേ​ക്കാ​ർ 13 ശ​ത​മാ​നം ശ​ക്​​ത​രും പൗ​രു​ഷ​മു​ള്ള​വ​രു​മാ​ണെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ. 552 പേ​രെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള മൂ​ന്നാ​മ​ത്തെ പ​ഠ​ന​ത്തി​ലും ഫ​ലം വ്യ​ത്യ​സ്​​ത​മാ​യി​രു​ന്നി​ല്ല.

ക​ഷ​ണ്ടി​യു​ള്ള​വ​രു​ടെ ശ​രീ​ര​ത്തി​ൽ ഉ​റ​ച്ച മ​സി​ലു​ക​ളു​ണ്ടെ​ന്നും അ​വ​ർ മ​റ്റു​ള്ള​വ​രെ അ​പേ​ക്ഷി​ച്ച്​ ശ​ക്​​തി​യു​ള്ള​വ​രാ​ണെ​ന്നു​മാ​ണ്​ പ​ഠ​ന​ത്തി​ൽ തെ​ളി​യു​ന്ന കാ​ര്യം. ഹോ​ളി​വു​ഡ്​​ ന​ട​ന്മാ​രാ​യ ​ബ്രൂ​സ്​ വി​ല്ലീ​സ്, വി​ൻ ഡീ​സ​ൽ തു​ട​ങ്ങി​യ​വ​രു​ടെ സ്വാ​ധീ​നം ഈ ​കാ​ഴ്​​ച​പ്പാ​ടി​ന്​ പി​ന്നി​ലു​ണ്ടാ​കാ​മെ​ന്നും ​ഗ​വേ​ഷ​ക​ർ ക​രു​തു​ന്നു.


സോ​ഷ്യ​ൽ സൈ​​ക്കോ​ള​ജി​ക്ക​ൽ ആ​ൻ​ഡ്​​ പേ​ഴ്​​സ​നാ​ലി​റ്റി സ​യ​ൻ​സ്​ എ​ന്ന ജേ​ണ​ലി​ലാ​ണ്​ പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മു​ടി​കൊ​ഴി​ച്ചി​ൽ ത​ട​യു​ന്ന​തി​നു​ള്ള ചി​കി​ത്സ​ക്കാ​യി ലോ​ക​ത്താ​ക​മാ​ന​മു​ള്ള പു​രു​ഷ​ന്മാ​ർ പ്ര​തി​വ​ർ​ഷം ഒ​ന്ന​ര ദ​ശ​ല​ക്ഷം പൗ​ണ്ട്​ ചെ​ല​വി​ടു​ന്നു​വെ​ന്നാ​ണ്​ ക​ണ​ക്ക്.  എന്നാല്‍ ക​ഷ​ണ്ടി​യു​ടെ ചി​കി​ത്സ​ക്കു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കും കൃ​ത്രി​മ മു​ടി​ക​ൾ വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തി​നു​മാ​യു​ള്ള കോ​ടി​ക​ളു​ടെ ചെ​ല​വ്​ ഇ​നി അ​വ​സാ​നി​പ്പി​ക്കാ​മെ​ന്നും ക​ഷ​ണ്ടി​ക്കാ​ർ ഹീ​റോ​ക​ളാ​വു​ന്ന കാ​ലം അ​ക​ലെ​യ​ല്ലെ​ന്നും പ​ഠ​ന​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ ഡോ. ​ആ​ൽ​ബ​ർ​ട്ട്​ മാ​ൻ​സ്​ വ്യക്തമാക്കി.

THANK YOU ASIANET NEWS