ആപ്പിള്‍ ഐഫോണിന് വന്‍വിലക്കുറവ്



ടെക്ക് ഭീമനായ ആപ്പിള്‍ മുതല്‍ ചൈനീസ് കമ്പനികളായ ഷവോമി സാംസങ്ങ് വരെ എല്ലാ സ്മാര്‍ട്ട് ഫോണുകള്‍ക്കും മികച്ച വിലക്കിഴിവിലാണ് ഇപ്പോള്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ നല്‍കുന്നത്.

ആപ്പിളിന്‍റെ ഐഫോണ്‍ 7ന്‍ മോഡലിന് ഇപ്പോള്‍ 40,000 രൂപയ്ക്ക് താഴെയാണ് വിലയുള്ളത്. 32 ജിബി മോഡലിന് 38,999 രൂപയാണ് വില. 7 എംപി മുന്‍ക്യാമറയും 12 എംപി പിന്‍ക്യാമറയുമുളള ഫോണ്‍ ഈ വിലയ്ക്ക് ലഭിക്കുന്നത് മികച്ച ഇടപാട് തന്നെയാണെന്നതില്‍ സംശയമില്ല.

ഇതിന്‍റെ തൊട്ട് പിന്നിലത്തെ മോഡലായ ഐഫോണ്‍ 6നും 20,999 രൂപയാണ് വിലയുള്ളത്. ഫ്‌ളിപ്കാര്‍ട്ടിന് മാത്രമല്ല ആമസോണിലും ഈ വിലയില്‍ തന്നെയാണ് ലഭിക്കുന്നത്. 2014ലാണ് ഐഫോണ്‍ 6 പുറത്തിറങ്ങിയത്.

ആപ്പിള്‍ ഐഫോണ്‍ 6 എസിന്‍റെ 32ജിബി മോഡല്‍ 30,999 രൂപയ്ക്കാണ് ഫ്‌ലിപ്കാര്‍ട്ടില്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. 128 ജിബി മോഡലിന് 43,600 രൂപയാണ് വില. ആപ്പിള്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐഒഎസ് 11ഉം ഈ മോഡലില്‍ സപ്പോര്‍ട്ട് ചെയ്യും.