Showing posts with label life. Show all posts



അവസാനമായി നിങ്ങൾ എപ്പോഴാണ് ഡോക്ടർ അടിച്ചത്? നിങ്ങൾ ഒരു ഡീറ്റിക്സ് ഭക്ഷണത്തിനായോ അല്ലെങ്കിൽ വെളിച്ചം കഴിക്കുന്നതിലൂടെ നിങ്ങളുടെ സിസ്റ്റം വൃത്തിയാക്കുകയോ ആണെങ്കിൽ, ഇപ്പോൾ ശരിയായ സമയമാണ്. ഞങ്ങളുടെ പ്രതിരോധശേഷി കുറവായതിനാൽ, സീസണിൽ മാറ്റം വന്നാൽ, ശരീരത്തിന് അണുബാധയ്ക്കും രോഗങ്ങൾക്കും കൂടുതൽ സാധ്യതയുണ്ട്. നിയന്ത്രിത ഭക്ഷണങ്ങളും ലഘുഭക്ഷണങ്ങളും ഉൾപ്പെടുത്തി ഭക്ഷണസാധനങ്ങൾ ഒഴിവാക്കാനും സിസ്റ്റത്തെ നശിപ്പിക്കാനും സാധിക്കും. ഡീസോക്സിഫിക്കേഷനായോ അല്ലെങ്കിൽ ദഹനം വർദ്ധിപ്പിക്കുന്നതിനോ ഏറ്റവും ഫലപ്രദമായ ഒരു വീട്ടിലെ പച്ചമരുന്നുകൾ പച്ചമരുന്നുകൾ ആണെന്ന് നിങ്ങൾക്ക് അറിയാമോ? അവ ശരീരത്തിന് ഗുണംചെയ്യാൻ കഴിയുന്ന അവശ്യ എണ്ണകളാൽ നിറഞ്ഞിരിക്കും. കൂടാതെ, അവർ ആൻറിഓക്സിഡൻറുകളുടെ ശക്തമായ ഉറവിടങ്ങളാണ്, സൂക്ഷ്മ-ആന്തരിക-വിരുദ്ധ സ്വഭാവങ്ങൾ വരാം. വിഷപദാർത്ഥത്തെ സഹായിക്കാൻ അറിയപ്പെടുന്ന ചില പച്ചമരുന്നുകൾ ഇവിടെയുണ്ട് -

1. തക്കാളി: ഈ സാധാരണ സസ്യത്തിൽ വിഷപദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. അത്യാവശ്യ എണ്ണകൾ വർദ്ധിപ്പിക്കും. ശരീരത്തിലെ കനത്ത ലോഹങ്ങൾ നീക്കം ചെയ്യാൻ ഇത് സഹായിക്കും. ദഹനം, ഓക്കാനം, വയറുവേദന, രക്തത്തിലെ പഞ്ചസാരയുടെ അളവ്, മൃദുവായ പോഷകസമ്പുഷ്ടത എന്നിവയാണ് കൊമ്പൻ. നിങ്ങളുടെ ആഹാരത്തിന് മീതേ തളിക്കുകയോ അല്ലെങ്കിൽ ഒരു ഭോഷ്ക് പാനീമിന് നിങ്ങളുടെ ജ്യൂസുകൾ ചേർക്കുകയോ ചെയ്യുക.

2. ത്രിഫല: അനേകം രോഗശാന്തിയും പോഷകഗുണങ്ങളുമുള്ള ത്രിതല ഒരു സൌമ്യമായ, ഫലപ്രദമായ പോഷകഗുണമുള്ളതാണ്. അതു വിഷപദാർത്ഥങ്ങളുടെ വലിയതാണ്. ത്രിലാല അമാലേക്കി, ബിഭിതാകി, ഹരിറ്റാകി എന്നിവടങ്ങളിൽ തുല്യമായ ഒരു ആയുർവേദിക് ഹെർബൽ ഫോർമുലയാണ്. ഓരോ ദിവസവും അത്താഴത്തിനു ശേഷം ഒരു മണിക്കൂർ എങ്കിലും, 1/2 ടീസ്പൂൺ 1 ടീസ്പൂൺ എടുക്കുക. ഏകദേശം 1/2 കപ്പ് വെള്ളം തിളപ്പൽ പൊടിയിലേക്ക് ചേർക്കുക, 10 മിനിറ്റ് കുതിച്ചുചാടാൻ അല്ലെങ്കിൽ അത് തണുപ്പിച്ചതിനു ശേഷം അത് കുടിക്കുക.
3-പാൽ മുള്ളങ്കി: ആൻറി ഓക്സിഡൻറൈൻ പോലുള്ള പാൽ തിരുമ്മി പ്രവൃത്തികൾ, ചത്തൊഴുക്കിനെ വളർത്താനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. പാൽ മുൾപ്പടർപ്പി, അല്ലെങ്കിൽ പൊതുവായി "silymarin" എന്നറിയപ്പെടുന്ന, മെഡിറ്ററേനിയൻ രാജ്യങ്ങളിലുള്ള ഒരു സസ്യമാണ്, ഇന്ന് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും കാണപ്പെടുന്നു. ഈ സ്വാഭാവിക സസ്യത്തിന്റെ വിത്തുകളും ഇലകളും മികച്ച ഫലം ലഭിക്കുന്നതിനു മുമ്പ് ഒഴിഞ്ഞ വയറുമായി മുടിഞ്ഞുപോകും. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ വലിച്ചെടുക്കുന്നതിനാണ് ഇത് അറിയപ്പെടുന്നത്j
4വേപ്പ്: അവ നിങ്ങളുടെ കരളിന് നല്ലതാണ്, ദഹനം വർദ്ധിപ്പിക്കും. ദിവസവും വേമ്പനാബാധകൾ കഴിക്കുന്നത് ബാക്ടീരിയയെയും മറ്റ് ദോഷകരമായ സൂക്ഷ്മജീവികളെയും നശിപ്പിക്കാൻ സഹായിക്കും. കൂടാതെ കോളിൻ വൃത്തിയാക്കാനും കൂടുതൽ മൃദുലമാക്കും. ബാക്ടീരിയ, വിരുദ്ധ ബാഹ്യാവിഷ്ക്കാരം, ആന്റിഓക്സിഡന്റ്, ആന്റിസെപ്റ്റിക്, ആൻറി വൈറൽ ഗുണങ്ങൾ തുടങ്ങിയവയാണ് ഇത്.



5. മിന്റ്: മിത്തിന് ഉയർന്ന അളവിലുള്ള ആൻറി ഓക്സിഡൻറുകളും ദഹനത്തെ സഹായിക്കുന്നു. മദ്യപാന ചായ ആമാശയത്തെ വൃത്തിയാക്കുന്നു, വികാരപ്രശ്നവുമായി സഹകരിക്കുന്നു. ഇത് ചർമ്മത്തിന് തണുപ്പിക്കുന്ന ഘടകങ്ങളാണ്. ചർമ്മത്തിന് പ്രശ്നങ്ങളുണ്ടാക്കും. പല്ലുകൾ വെളുപ്പിനും, മോശം ശ്വാസോഗിളിനും, നല്ല രക്ത ശുദ്ധീകരണത്തിനും, ശരീരത്തിലെ വിഷവസ്തുക്കളെ അകറ്റി നിർത്തുന്നതിനും ഇത് സഹായിക്കുന്നു


ഈ പച്ചമരുന്നുകൾ വിപണിയിൽ എളുപ്പത്തിൽ ലഭ്യമാണ്, ഒപ്പം വിഷവസ്തുക്കളെ ശരീരം ശുദ്ധീകരിക്കാൻ പതിവായി ഉപയോഗിക്കുകയും ചെയ്യാം. നിങ്ങളുടെ ഭക്ഷണത്തിലേക്ക് ചേർക്കുക അല്ലെങ്കിൽ പരമാവധി ആനുകൂല്യങ്ങൾക്കായി detox പാനീയങ്ങൾ ഉണ്ടാക്കുക. നമ്മുടെ വേഗത്തിലുള്ള ദൈനംദിന ജീവിതത്തിൽ, ഒരാളുടെ ഭക്ഷണത്തെക്കുറിച്ച് കർശനമായ നിരീക്ഷണം നടത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. അതിനാൽ ഒരു കാലത്ത് വിഷാദരോഗത്തിന് വിധേയമാകുന്നത് വളരെ ഗുണം ചെയ്യും.


യുവാവിന്‍റെ മുഖത്ത് വളരുകയായിരുന്ന ജീവനുള്ള വിരയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. രണ്ട് വർഷത്തോളമായി യുവാവിന്‍റെ കണ്ണിലും സമീപത്തെ മാംസപേശികളിലുമായി  വളരുകയായിരുന്നു വിരയെന്ന് പരിശോധനയിൽ വ്യക്തമായി.

കണ്ണിന് ഒരു വശം മുഴുവൻ നീരുവന്ന് വീർത്ത നലയിലാണ് 29കാരനായ യുവാവ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.സിടി സ്കാൻ ചെയ്തപ്പോൾ ചെറിയ മുഴയുണ്ടെന്ന് വ്യക്തമായി. ഇതേ തുടർന്ന് നടത്തിയ ശസ്ത്രക്രിയയിലാണ് മുഴയ്ക്കുള്ളിൽ 10 സെന്‍റീമീറ്റർ നീളത്തിൽ, ജീവനുള്ള വിരയെയും കണ്ടെത്തിയത്. എങ്ങനെയാണ് യുവാവിന്‍റെ മുഖത്ത് വിര എത്തിയതെന്ന് വ്യക്തമല്ല.

രണ്ട് വർഷം മുമ്പാണ് യുവാവിന്‍റെ കണ്ണിലും മുഖത്തും ആദ്യം വേദന തോന്നിയത്. പിന്നാലെ കൺപോളയ്ക്കിടയിലൂടെ എന്തോ ഇഴഞ്ഞുനീങ്ങുന്നതായി അനുഭവപ്പെട്ടു. മറ്റൊരാശുപത്രിയിൽ ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചതിൽ പിന്നെ അസ്വസ്ഥതകൾ അവസാനിച്ചു. എന്നാൽ 5 ദിവസം മുമ്പ് വീണ്ടും അസ്വസ്ഥതകൾ തുടങ്ങിയപ്പോഴാണ് യുവാവ് ഡോക്ടർ സുഹൈലിനടുത്ത് ചികിത്സയ്ക്കായി എത്തിയത്. 2വർഷമായി യുവാവിന്‍റെ മുഖത്ത് വളരുകയായിരുന്ന വിര ഏത് വിഭാഗത്തിൽ പെട്ടതാണെന്നും എങ്ങനെ കണ്ണിൽ എത്തി എന്നുമെല്ലാം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ നടത്താനൊരുങ്ങുകയാണ് ആശുപത്രി.

THANK YOU FOR ASIANET NEWS


ആയുര്‍ദൈര്‍ഘ്യം കൂടണമെന്ന് ആഗ്രഹിക്കാത്തവരുണ്ടോ? ഇന്ത്യക്കാരുടെ ശരാശരി ആയുസ് നാലുവര്‍ഷം കൂട്ടാനാകുമെന്ന് പറയുന്നത് ലോകാരോഗ്യസംഘടനയാണ്. പക്ഷേ, വെറുതെ ആയുര്‍ദൈര്‍ഘ്യം കൂടില്ല. ലോകാരോഗ്യസംഘടന നിര്‍ദ്ദേശിച്ചിട്ടുള്ള നിലവാരത്തിന്റെ പകുതിയെങ്കിലും വായു മലിനീകരണം കുറയ്‌ക്കാന്‍ ഇന്ത്യയ്‌ക്ക് സാധിക്കണം. ലോകാരോഗ്യസംഘടനയുടെ നിര്‍ദ്ദേശാനുസരണം പൂര്‍ണമായും വായുമലിനീകരണം നിയന്ത്രിക്കാനായാല്‍ ഇന്ത്യക്കാരുടെ ശരാശരി ആയുസ് ഒമ്പത് വര്‍ഷം വര്‍ദ്ധിക്കും. എന്നാല്‍ ഇന്നത്തെ കാലത്ത് ഈ നിലവാരത്തിലേക്ക് എത്താനാകില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. 2014, 2015 വര്‍ഷങ്ങളില്‍ ലോകത്തെ ഏറ്റവും വായു മലിനീകരണമുള്ള നഗരം ദില്ലി ആയിരുന്നു. 1981 മുതല്‍ 2012 വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ വായു മലിനീകരണം ക്രമാതീതമായ തോതിലാണ് ഉയര്‍ന്നത്. വായു മലിനീകരണം നിയന്ത്രിക്കുന്ന കാര്യത്തില്‍ ഫലപ്രദമായ നടപടികളൊന്നും ഇന്ത്യയില്‍ ഉണ്ടാകുന്നില്ലെന്ന് ലോകാരോഗ്യസംഘടന പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യത്തില്‍, ജപ്പാന്‍, അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ലോകാരോഗ്യസംഘടന നിര്‍ദ്ദേശിക്കുന്നു. വായുമലിനീകരണം ശ്വാസകോശസംബന്ധമായ ക്യാന്‍സറുകള്‍ ഉള്‍പ്പടെയുള്ള ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുന്നതായി നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്.

THANK YOU ASIANET NEWS


മുടിപൊഴിയുന്നുവെന്നോര്‍ത്ത് ദുഖിച്ചിരിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. അതുപോലെ ക​ഷ​ണ്ടി​ക്കും അ​സൂ​യ​ക്കും മ​രു​ന്നി​ല്ലെന്ന് മറ്റുള്ളവരെ കളിയാക്കിയവരൊക്കെ ഒന്നു കരുതിയിരുന്നോളൂ. നിങ്ങള്‍ക്ക് ക​ഷ​ണ്ടി​ക്കാ​രോ​ട്​ അ​സൂ​യ തോ​ന്നു​ന്ന ഒ​രു വാ​ർ​ത്തയാണ് അങ്ങ്  ബ്രിട്ടനിൽ​നി​ന്ന്​ വരുന്നത്. മു​ടി​യു​ള്ള പു​രു​ഷ​ന്മാ​രേ​ക്കാ​ൾ ആ​രോ​ഗ്യ​വാ​ന്മാ​രും ശ​ക്​​ത​രു​മാ​ണ്​ ക​ഷ​ണ്ടി​ക്കാ​ർ എ​ന്നാ​ണ്​ പൊ​തു​സ​മൂ​ഹം ക​രു​തു​ന്ന​തെന്നാണ് പഠനം. ബ്രി​ട്ട​നി​ലെ പെ​ൻ​സ​ൽ​വേ​നി​യ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ ഗ​വേ​ഷ​ക​രുടെതാണ് പുതിയ കണ്ടുപിടുത്തം.

ഗവേഷകര്‍ മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളി​ൽ പ​ങ്കെടു​ത്ത​വ​രെ​ല്ലാം ഈ ​അ​ഭി​പ്രാ​യം വെ​ച്ചു​പു​ല​ർ​ത്തു​ന്ന​വ​രാ​ണെന്നാണ് ഡെയിലിമെയില്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒ​രു വ്യ​ക്​​തി​യു​ടെ​ത​ന്നെ മു​ടി​യു​ള്ള​തും മു​ടി​യി​ല്ലാ​ത്ത​തു​മാ​യ ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ 35 വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ട്ട 59 വി​ദ്യാ​ർ​ഥി​ക​ളി​ലായിരുന്നു സര്‍വ്വേ നടത്തിയത്. ഈ സര്‍വ്വേയില്‍ ഭൂ​രി​പ​ക്ഷം പേ​രും ക​ഷ​ണ്ടി​യള്ള​വ​രെ കൂ​ടു​ത​ൽ പൗ​രു​ഷ​മു​ള്ള​വ​രാ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന്​ പ​കു​തി​യി​ല​ധി​കം സ്​​ത്രീ​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി 344 പേ​രെ ഉ​പ​യോ​ഗി​ച്ച്​ വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തിയപ്പോഴും ക​ഷ​ണ്ടി​ക്കാ​ർ മു​ടി​യു​ള്ള​വ​രേ​ക്കാ​ർ 13 ശ​ത​മാ​നം ശ​ക്​​ത​രും പൗ​രു​ഷ​മു​ള്ള​വ​രു​മാ​ണെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ. 552 പേ​രെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള മൂ​ന്നാ​മ​ത്തെ പ​ഠ​ന​ത്തി​ലും ഫ​ലം വ്യ​ത്യ​സ്​​ത​മാ​യി​രു​ന്നി​ല്ല.

ക​ഷ​ണ്ടി​യു​ള്ള​വ​രു​ടെ ശ​രീ​ര​ത്തി​ൽ ഉ​റ​ച്ച മ​സി​ലു​ക​ളു​ണ്ടെ​ന്നും അ​വ​ർ മ​റ്റു​ള്ള​വ​രെ അ​പേ​ക്ഷി​ച്ച്​ ശ​ക്​​തി​യു​ള്ള​വ​രാ​ണെ​ന്നു​മാ​ണ്​ പ​ഠ​ന​ത്തി​ൽ തെ​ളി​യു​ന്ന കാ​ര്യം. ഹോ​ളി​വു​ഡ്​​ ന​ട​ന്മാ​രാ​യ ​ബ്രൂ​സ്​ വി​ല്ലീ​സ്, വി​ൻ ഡീ​സ​ൽ തു​ട​ങ്ങി​യ​വ​രു​ടെ സ്വാ​ധീ​നം ഈ ​കാ​ഴ്​​ച​പ്പാ​ടി​ന്​ പി​ന്നി​ലു​ണ്ടാ​കാ​മെ​ന്നും ​ഗ​വേ​ഷ​ക​ർ ക​രു​തു​ന്നു.


സോ​ഷ്യ​ൽ സൈ​​ക്കോ​ള​ജി​ക്ക​ൽ ആ​ൻ​ഡ്​​ പേ​ഴ്​​സ​നാ​ലി​റ്റി സ​യ​ൻ​സ്​ എ​ന്ന ജേ​ണ​ലി​ലാ​ണ്​ പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മു​ടി​കൊ​ഴി​ച്ചി​ൽ ത​ട​യു​ന്ന​തി​നു​ള്ള ചി​കി​ത്സ​ക്കാ​യി ലോ​ക​ത്താ​ക​മാ​ന​മു​ള്ള പു​രു​ഷ​ന്മാ​ർ പ്ര​തി​വ​ർ​ഷം ഒ​ന്ന​ര ദ​ശ​ല​ക്ഷം പൗ​ണ്ട്​ ചെ​ല​വി​ടു​ന്നു​വെ​ന്നാ​ണ്​ ക​ണ​ക്ക്.  എന്നാല്‍ ക​ഷ​ണ്ടി​യു​ടെ ചി​കി​ത്സ​ക്കു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കും കൃ​ത്രി​മ മു​ടി​ക​ൾ വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തി​നു​മാ​യു​ള്ള കോ​ടി​ക​ളു​ടെ ചെ​ല​വ്​ ഇ​നി അ​വ​സാ​നി​പ്പി​ക്കാ​മെ​ന്നും ക​ഷ​ണ്ടി​ക്കാ​ർ ഹീ​റോ​ക​ളാ​വു​ന്ന കാ​ലം അ​ക​ലെ​യ​ല്ലെ​ന്നും പ​ഠ​ന​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ ഡോ. ​ആ​ൽ​ബ​ർ​ട്ട്​ മാ​ൻ​സ്​ വ്യക്തമാക്കി.

THANK YOU ASIANET NEWS



സ്തനാര്‍ബുദം തടയാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി മലയാളി ഡോക്ടര്‍.  ഒരു മൊബൈല്‍ കൈയ്യിലുണ്ടെങ്കില്‍ സ്തനാര്‍ബുധം ഉണ്ടോയെന്ന് ഇനി സ്ത്രീകള്‍ക്ക് സ്വയം പരിശോധിക്കാം. അബുദാബിയിലെ  മലയാളി ഡോക്ടറായ ശ്രീകലാ ശ്രീഹരിയാണ്  Brixa എന്ന ആപ്ലിക്കേഷന് പിന്നില്‍. രോഗസാധ്യത കൂടുതലുള്ളവരെ കണ്ടെത്തി, വേഗത്തില്‍ ചികിത്സ തേടാന്‍ ബ്രക്സ ഉപകരിക്കുമെന്നാണ് ഡോക്ടര്‍ ശ്രീകല അവകാശപ്പെടുന്നത്. മാറിലെ മുഴകളോ മറ്റു തടിപ്പുകളോ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അളക്കുകയാണ് ചെയ്യുന്നത്. ഫോണ്‍ കാമറയാണ് ഇതിനായി ഉപയോഗിക്കുക.

ഇടവിട്ടുള്ള കാലയളവില്‍ ഇത്തരത്തില്‍ പരിശോധന നടത്തുന്നതോടെ, രോഗസാധ്യത കൂടുതലുള്ളവരെ കണ്ടെത്തി, വേഗത്തില്‍ ചികിത്സ തേടാനാകും എന്നതാണ് മെച്ചം. മൊബൈലിലെ പരിശോധനയില്‍ അസ്വാഭാവികത കണ്ടാല്‍ സ്ക്രീനില്‍ ചുവപ്പ് ലൈറ്റ് പ്രകാശിക്കും. ചികിത്സതേടാനായി തൊട്ടടുത്തുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ വിവരങ്ങളും ആപ്പിലൂടെ അറിയാനാകും.

ഒരാഴ്ചക്കുള്ളില്‍ ആയരിങ്ങളാണ് ബ്രക്സ ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെ ഡൗണ്‍ലോഡ് ചെയ്തത്. നാല് വര്‍ഷമായി അബുദാബി എന്‍എംസി ആശുപത്രിയില്‍ കാന്‍സര്‍ ഡയാഗ്നസിസ് വിഭാഗം മേധാവിയായി  ജോലിചെയ്തുവരികയാണ് കായംകുളം സ്വദേശിയായ  ശ്രീകല.
Powered by Blogger.