ആദ്യ വിവാഹം 18-ാം വയസില്‍; പിന്നീട് തുടരെ തുടരെ അഞ്ചു വിവാഹങ്ങള്‍; മിക്കതും പ്രണയവിവാഹം! സീരിയല്‍ ലോകത്തെ സൂപ്പര്‍ താരം രേഖ രതീഷിന്റെ ജീവിതത്തിലൂടെ…

രേഖ രതീഷ് എന്ന പേര് അത്ര സുപരിചിതയല്ല. എന്നാല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരസ്പരം എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലെ പത്മാവതിയെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് സ്ത്രീ പ്രേക്ഷകര്‍. മിന്നും താരമായ രേഖയ്ക്ക് കൈനിറയെ സീരിയലുകളാണ്. എപ്പോഴും ചുണ്ടിലൊരു പുഞ്ചിരി ഒളിപ്പിച്ച രേഖയുടെ ജീവിതത്തില്‍ സംഭവിച്ചത് പക്ഷേ സിനിമക്കഥയെ വെല്ലുന്ന സംഭവങ്ങളാണ്. ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച രേഖയുടെ ദാമ്പത്യജീവിതം സീരിയലുകളെക്കാള്‍ വലിയ ശോകമാണ്. അഞ്ചു തവണ വിവാഹം കഴിച്ചെങ്കിലും ദാമ്പത്യജീവിതത്തില്‍ പരിതാപകരമായിരുന്നു.

തിരുവനന്തപുരത്തായിരുന്നു രേഖയുടെ ജനനം. കോളജ് ജീവിതത്തിനിടെ കണ്ടുമുട്ടിയ യൂസഫ് എന്നയാളുമായി പ്രണയത്തിലായി. കൊടുംമ്പിരികൊണ്ട പ്രണയത്തിനൊടുവില്‍ ഇരുവരും ജീവിതത്തില്‍ ഒന്നിച്ചു. രണ്ടു മതത്തില്‍പ്പെട്ടവരായിരുന്നതിനാല്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തായിരുന്നു ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്.
എന്നാല്‍ ആ ദാമ്പത്യം അത്ര വിജയകരമായിരുന്നില്ല. ഒരു വിവാഹ മോചനത്തില്‍ അത് അവസാനിച്ചു. യൂസഫുമായി പിരിഞ്ഞതോടെ രേഖ സീരിയലില്‍ സജീവമായി. സഹോദരി, അമ്മ, വില്ലത്തി വേഷങ്ങളിലൂടെ തിളങ്ങിയതോടെ തിരക്കായി.