കൃത്യമായ ബജറ്റിനകത്ത് മിതമായ ചെലവിൽ വീടു പണിയണമെന്ന്
ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. കുറച്ച് ‘ബോൾഡ് ആയി
തീരുമാനങ്ങളെടുത്താൽ ഇവരിൽ പലർക്കും അനാവശ്യച്ചെലവുകളോട് ഗുഡ്ബൈ പറയാം.
വീടിന്റെ ഭംഗിയൊട്ടു കുറയുകയുമില്ല.
വീടുനിർമാണത്തിൽ മിക്കവയും കാഴ്ചയ്ക്കുള്ള ഭംഗിക്കുവേണ്ടി ചെയ്യുന്നവയാണ്. ആവശ്യമുള്ള വീടുകളിൽ മാത്രം ഇവ നൽകിയാൽ മതി. പണം മുടക്കാൻ കഴിവുള്ളവർ മിനുക്കുപണികൾ ചെയ്തോട്ടെ. ഇല്ലാത്ത പണം ഉണ്ടാക്കി ഇവയ്ക്കു പുറകേ പായരുതെന്നാണ് വിദഗ്ധരും അഭിപ്രായപ്പെടുന്നത്.
വീടുപണിയിൽ ഇന്ന് മിക്കവരും പിന്തുടരുന്നതും എന്നാൽ ഒഴിവാക്കാവുന്നതുമായ ചില കാര്യങ്ങൾ നിർദേശിക്കുകയാണ് ‘വനിത വീട്. ഒരു പുനർചിന്തനത്തിനായ്…
1. ഫോൾസ് സീലിങ്ങിൽ പൊടി പിടിപ്പിക്കണോ?
ചൂട് കുറയ്ക്കുക, ശബ്ദം പ്രതിരോധിക്കുക, ഭംഗിയുള്ള ലൈറ്റിങ് നൽകുക തുടങ്ങി മുറികളിൽ ഫോൾസ് സീലിങ് നൽകുന്നതിന് ചില ഉദ്ദേശ്യങ്ങളുണ്ട്. അതായത്, ചൂടുകുറയ്ക്കാനും ശബ്ദം പ്രതിരോധിക്കാനും മറ്റു മാർഗങ്ങളൊന്നും ഇല്ലാത്ത അത്യാവശ്യ ഘട്ടങ്ങളിൽ ഫോൾസ് സീലിങ് നൽകാം. എന്നാൽ ഇവ ആവശ്യമില്ലാത്തിടത്ത് ഫോൾസ് സീലിങ് നൽകേണ്ട കാര്യമില്ല. ലൈറ്റിങ് മറച്ചു വയ്ക്കുന്നത് കബോർഡുകളുടെ പിന്നിലോ ഇന്റീരിയർ ആക്സസറികളുടെ പിന്നിലോ ആകാം. ഫോൾസ് സീലിങ് നൽകുമ്പോൾ കോവ് ലൈറ്റിങ് ആണെങ്കിൽ പൊടി കയറിയിരിക്കാൻ സാധ്യതയുണ്ട്. ബെഡ്റൂമിൽ ഡൗൺലൈറ്റ് നൽകുമ്പോൾ കിടക്കുന്നയാളുടെ കണ്ണിലേക്കടിക്കാൻ സാധ്യതയുണ്ട്. ചില മുറികളിൽ ബീമും മറ്റും വന്ന് സീലിങ്ങിന്റെ ഭംഗി നശിക്കാറുണ്ട്. അങ്ങനെയുള്ളപ്പോൾ ഫോൾസ് സീലിങ് നൽകാം. അല്ലാത്തപക്ഷം ചെലവു കൂടും എന്നതല്ലാതെ പ്രയോജനമില്ല.
2. കോർണിസ് പഴഞ്ചൻ ലുക്ക് അല്ലേ?
ഭംഗിക്കുവേണ്ടി മാത്രം നൽകുന്നതാണ് സീലിങ്ങിലെ കോർണിസുകൾ. ഇവകൊണ്ട് പ്രത്യേകിച്ച് യാതൊരു ഉപകാരവുമില്ല. മിക്കവാറും അലങ്കാരപ്പണികളോ കൊത്തുപണികളോ ഉള്ളതിനാൽ കോർണിസുകളിൽ പൊടി അടിഞ്ഞിരിക്കാനും സാധ്യതയുണ്ടെന്നോർക്കുക. കോർണിസ് ഒഴിവാക്കിയാൽ ചെലവ് കുറയ്ക്കാം. മാത്രവുമല്ല, കന്റെംപ്രറി ശൈലിയിലുള്ള വീടുകൾക്ക് കോർണിസ് യോജിക്കുകയുമില്ല. ഇപ്പോൾതന്നെ മനസ്സിലായില്ലേ കോർണിസ് ഒഴിച്ചുകൂടാനാവാത്ത ഘടകമല്ലെന്ന്.
3. ഡബിൾ ഹൈറ്റ് വൃത്തിയാക്കാൻ ബദ്ധപ്പെടണോ?
മുറികൾക്ക് ഉയരക്കൂടുതൽ നൽകുന്നത് ഇന്ന് ഫാഷൻ ആണ്. എന്നാൽ ഇതിന്റെ ആവശ്യമെന്താണ് എന്നുമാത്രം ആരും ചിന്തിക്കുന്നില്ല. കൂടുതലും എലിവേഷന്റെ ഭംഗിക്കുവേണ്ടിയാണ് ഡബിൾ ഹൈറ്റ് നൽകുന്നത്. ചൂടുകുറയ്ക്കുക എന്നൊരു ലക്ഷ്യവും പറയാറുണ്ട്. എന്നാൽ കൃത്യമായ വെന്റിലേഷൻ ഉള്ള വീടുകളിൽ ചൂടു കുറയ്ക്കാൻ ഡബിൾ ഹൈറ്റിന്റെ ആവശ്യമില്ല. ഉയരം കൂടിയ മുറികൾ വൃത്തിയാക്കാനും പ്രയാസമായിരിക്കും. ഡബിൾ ഹൈറ്റ് കൊടുക്കുന്ന മുറികളുടെ മൂലകളും മുകൾഭാഗത്തെ വെന്റിലേഷൻ ഭാഗങ്ങളും വൃത്തിയാക്കുകയെന്നത് ഭാവിയിൽ ഒരു ബാലികേറാമലയാവാതിരിക്കാൻ ശ്രദ്ധിക്കണം.
4. ഷോ കിച്ചൻ വെറുതെ ഷോ കാണിക്കാനോ?
കാഴ്ചയ്ക്കായി ഒരു അടുക്കള. ജോലി ചെയ്യാൻ വേറൊരു അടുക്കള. അതും കൂടാതെ വർക് ഏരിയ. ഇങ്ങനെ കാശുള്ളവർ മൂന്നും നാലും അടുക്കളകൾ പണിയാറുണ്ട്. ഇതിനെ അനുകരിച്ച്, കാണാൻ ഷോ കിച്ചൻ, ജോലി ചെയ്യാൻ വർക്കിങ് കിച്ചൻ എന്നിങ്ങനെ, വീട് ആയാൽ രണ്ട് അടുക്കളയെങ്കിലും വേണം എന്ന നിലയിലെത്തിയിട്ടുണ്ട്. കിച്ചൻ എന്നത് പാൻട്രിയും അടുക്കളകളും വർക് ഏരിയയും പിന്നെ സ്റ്റോറും എല്ലാം ചേർന്നിട്ടുള്ള കിച്ചൻ കോംപ്ലക്സുകളായി മാറിയിരിക്കുന്നു. സത്യത്തിൽ ഇതിന്റെ ആവശ്യമുണ്ടോ? ഷോ കിച്ചൻ ഒഴിവാക്കാം. രണ്ടു കിച്ചനുകളിലെയും കബോർഡുകളും ഫ്ളോറിങ്ങും ഫർണിച്ചറും എല്ലാം ചേരുമ്പോൾ വലിയ ഒരു തുക തന്നെ മാറ്റിവയ്ക്കേണ്ടി വരും. ഉള്ള ഒരു അടുക്കള വൃത്തിയായി സൂക്ഷിക്കുകയാണ് പ്രധാനം. ഇതിനോടു ചേർന്ന് ഒരു വർക് ഏരിയയുമുണ്ടെങ്കിൽ ധാരാളം. പ്രത്യേകിച്ചും അധികം അംഗങ്ങൾ ഇല്ലാത്ത വീടുകളിൽ വെറുതെ ചെലവ് കൂട്ടേണ്ട കാര്യമില്ല.
5. വുഡൻഫ്ളോറിങ് ഭംഗിതന്നെ, പക്ഷേ… ചില മുറികളിൽ മുഴുവനായോ കുറച്ചു ഭാഗത്തോ തടികൊണ്ടുള്ള ഫ്ളോറിങ് നൽകുന്നത് ട്രെൻഡ് ആണ്. ഇതിന്റെ പ്രധാന ഉദ്ദേശ്യം ഭംഗിയാണ്. ഭംഗിക്കുവേണ്ടി പൈസ വെറുതേ ചെലവാക്കേണ്ട കാര്യമില്ല. മാത്രമല്ല, തടി ഫ്ളോറിങ്ങിൽ ഈർപ്പം തട്ടാതെ സൂക്ഷിക്കുകയെന്നതും എളുപ്പമല്ല. പകരം പരിചരിക്കാൻ എളുപ്പമുള്ള ചെലവു കുറഞ്ഞ ഫ്ളോറിങ് മാർഗങ്ങൾ പിന്തുടരാം.
6. പേവ്മെന്റ് ടൈൽ സ്റ്റാറ്റസ് സിംബലോ?
വീടു പണിത് മുറ്റം മുഴുവൻ പേവ്മെന്റ് ടൈൽ വിരിച്ചാലേ മലയാളിക്ക് തൃപ്തിയാവൂ. കുറച്ചു കാലമേ ആയുള്ളു ഈ ശീലം തുടങ്ങിയിട്ട്. ഭംഗിക്കുവേണ്ടി നമ്മൾ ചെയ്യുന്നത് എത്ര ദോഷകരമാണെന്ന് ചിന്തിക്കുന്നേയില്ല. കള വരാതിരിക്കാനുള്ള എളുപ്പവഴിയുമാണ് നമുക്കിന്ന് പേവ്മെന്റ് ടൈലുകൾ. ഭൂമിയിലേക്ക് വെള്ളമിറങ്ങുന്നതിന് തടസ്സമാണ് ഈ പേവ്മെന്റ് ടൈലുകൾ. മാത്രമല്ല, ചൂട് കൂട്ടുകയും ചെയ്യും. വെള്ളത്തിനു വേണ്ടി മുറവിളി കൂട്ടുന്ന ഇക്കാലത്ത് പേവ്മെന്റ് ടൈലുകൾ പാകിയ മുറ്റത്തുകൂടെ മഴവെള്ളം മുഴുവൻ ഒലിച്ചുപോകാനിടയാകുന്നു. ജലദൗർലഭ്യത്തിന് കാരണമാകുന്ന ഇവ ഒഴിവാക്കിയാൽ സാമ്പത്തിക ലാഭവുമുണ്ട്.
7. തേക്ക് വാതിലും ജനലും സുരക്ഷിതത്വം കൂട്ടുമോ?
വാതിലും ജനലും തേക്കുകൊണ്ടു പണിതില്ലെങ്കിൽ മലയാളിക്ക് ഉറക്കം വരില്ല. എല്ലാ വാതിലും പറ്റിയില്ലെങ്കിലും പ്രധാനവാതിലുകളെങ്കിലും തേക്കുകൊണ്ട് നൽകാൻ ശ്രമിക്കുന്നതാണ് പതിവ്. സമകാലികശൈലിയിൽ വീടുപണിയുമ്പോൾ ചിലർ തേക്കിന്റെ വാതിൽ പണിത് വീടിന്റെ തീമിനോട് യോജിക്കാൻവേണ്ടി വെള്ളനിറവും മറ്റും നൽകാറുണ്ട്. പെയിന്റടിക്കാൻ ആണെങ്കിൽ ഏതു തടിയായാലും പോരേ? പുറമേക്ക് കാണുന്നില്ലെങ്കിലും തേക്ക് ആണല്ലോ വാതിലും ജനലും എന്ന ആശ്വാസമാണ് ഇക്കൂട്ടർക്ക്. തേക്കിന്റെ വാതിൽ കൊടുത്തതു കൊണ്ട് കൂടുതൽ സുരക്ഷിതത്വം ലഭിക്കുമെന്നൊരു ധാരണയുമുണ്ട്. എന്നാൽ മോഷ്ടിക്കാൻ ഉറപ്പിച്ചു വരുന്നയാൾക്ക് തേക്കിന്റെ വാതിലും അല്ലാത്ത വാതിലും ഒരുപോലെ തന്നെയാണെന്ന് മനസ്സിലാക്കുക. അതുകൊണ്ട് ചെലവു കുറഞ്ഞ തടി ഉപയോഗിക്കാം.
8. കൂടുതൽ മുറികൾ വീട്ടമ്മയ്ക്ക് ഭാരം മാത്രം ഒരു സാധാരണ കുടുംബത്തിന് താമസിക്കാനുള്ള വീടിന് 800 സ്ക്വയർഫീറ്റോളം വിസ്തൃതി മതിയെന്നാണ് പറയപ്പെടുന്നത്. വീട്ടുകാരുടെ എണ്ണവും ഉപയോഗവുമനുസരിച്ച് ഇതിലും കൂടുതലോ കുറച്ചോ പണിയാം. പക്ഷേ, ആവശ്യമില്ലാത്ത മുറികളും വലുപ്പം കൂടിയ മുറികളും പണിത് വെറുതേ ചെലവു കൂട്ടേണ്ട കാര്യമില്ല. ഒരു മൂന്നംഗ കുടുംബത്തിന് രണ്ടു കിടപ്പുമുറികൾ മതി. ഭാര്യയ്ക്കും ഭർത്താവിനും കൂടി ഒരു മുറി, കുട്ടിക്ക് ഒരു മുറി എന്നിങ്ങനെ. സ്ഥിരമായി അതിഥികൾ വരികയോ മാതാപിതാക്കൾ കൂടെയുണ്ടെങ്കിലോ ഒരു മുറി കൂടി പണിയാം. അല്ലാത്തപക്ഷം അത്യാവശ്യഘട്ടങ്ങളിൽ കിടപ്പുമുറിയായി കൂടി ഉപയോഗിക്കുന്ന തരത്തിൽ ഒരു മുറി ഡിസൈൻ ചെയ്താൽ മതി. ഒന്നിലധികം ഉപയോഗമുള്ള മൾട്ടിപർപസ് മുറികൾ പണിയുന്നതാണ് ബുദ്ധി.
9. പാറ്റേൺ വർക്കുകൾ പോക്കറ്റ് കീറും സീലിങ്ങിലും ചുവരിലും വുഡൻ ഫിനിഷുള്ള ഡിസൈൻ വർക്കുകൾ നൽകുന്നതു സാധാരണമാണ്. അധികമായാൽ അമൃതും വിഷമാകും എന്ന പഴഞ്ചൊല്ലാണ് ഇന്ന് മിക്ക ഇന്റീരിയറുകളും കാണുമ്പോൾ ഓർമ വരുന്നത്. സീലിങ്ങിൽ എന്തെങ്കിലും അഭംഗിയുണ്ടെങ്കിൽ അതു മറയ്ക്കാൻ പാറ്റേൺ വർക്കുകൾ ആകാം. ഭംഗിക്കുവേണ്ടി ഒന്നോ രണ്ടോ ഇടങ്ങളിൽ നൽകുകയുമാകാം. പക്ഷേ, എല്ലാ മുറികളിലും സീലിങ്ങിലും കാണുന്ന ചുവരുകളിലുമെല്ലാം പ്ലൈവുഡും മറ്റും ഒട്ടിച്ച് പാറ്റേൺ വർക്കുകൾ നൽകുന്നതു ഭംഗിയല്ല, വൃത്തികേടാണ് എന്നു മനസ്സിലാക്കുക.
10. ഗ്ലാസ് ചൂടു കൂട്ടും, കാശും സമകാലിക ശൈലിയുടെ വരവോടുകൂടി ഇന്റീരിയറിൽ ഗ്ലാസിന്റെ ഉപയോഗം കൂടിയിട്ടുണ്ട്. ഗ്ലാസ് വാതിലുകൾ, പാർട്ടീഷനുകൾ, കോർട്യാർഡിനു ചുറ്റും ഗ്ലാസ്, പർഗോളയ്ക്കു മുകളിൽ ഗ്ലാസ്, ജനാലയ്ക്കു പകരം ഗ്ലാസ് തുടങ്ങി സർവം ഗ്ലാസ് മയം. ഇങ്ങനെ പലയിടങ്ങളിൽ ടഫൻഡ് ഗ്ലാസ് ഇടുന്നതിനു രൂപ ചില്ലറയൊന്നുമല്ല ചെലവാകുന്നത്. ട്രെൻഡിനു പിറകേ പായുമ്പോൾ ഒന്നറിയുക സമകാലിക ശൈലിയുടെ വികലമായ അനുകരണമാണ് കാണുന്നിടത്തും കാണാത്തിടത്തുമൊക്കെ ഗ്ലാസ് ഉപയോഗിക്കുക എന്നത്. വിദേശങ്ങളിൽ ഗ്ലാസ് ഉപയോഗിക്കുന്നത് അത് അവരുടെ കാലാവസ്ഥയ്ക്ക് യോജിക്കുന്നതുകൊണ്ടാണ്. ഇവിടെ ഇത് ചൂടു കൂട്ടാനേ ഉപകരിക്കൂ. ഗ്ലാസ് നൽകിയാൽ തന്നെ വെയിലിന്റെ ദിശ നോക്കി നൽകണം. അത്യാവശ്യമില്ലെങ്കിൽ ഗ്ലാസ് ഒഴിവാക്കുന്നതല്ലേ നല്ലത്?
11. നാലുചുറ്റും സൺഷേഡ് വേണമെന്നില്ല മഴയ്ക്കും വെയിലിനും ഒരുപോലെ പ്രാധാന്യമുള്ളതാണ് നമ്മുടെ കാലാവസ്ഥ. ഇവ രണ്ടിൽനിന്നും ജനലുകൾ സംരക്ഷിക്കേണ്ടത് അത്യാവശ്യവുമാണ്. എന്നുവച്ച് നാലുചുറ്റും നീണ്ടുകിടക്കുന്ന സൺഷേഡുകൾ നിർബന്ധമില്ല. അത്രയും കട്ടയും സിമന്റും ഓട് ഉണ്ടെങ്കിൽ അതും കൂടുതൽ ആവശ്യം വരുമെന്ന് ഓർക്കണം. അതിനുപകരം ജനലുകൾക്കു മുകളിൽ മാത്രം സൺഷേഡ് മതി. അതിനു തന്നെ കട്ടയും സിമന്റും വേണമെന്നില്ല. വീടിന്റെ ഡിസൈനു ചേരുന്ന രീതിയിൽ ഇരുമ്പ് ഫ്രെയിമും റൂഫിങ് ഷീറ്റും പോലുള്ള നിർമാണവസ്തുക്കൾ ഉപയോഗിക്കുന്നതു വീടിനു കൂടുതൽ ഭംഗി തരും. അതേസമയം ചെലവു കൂട്ടാതിരിക്കാനും സഹായിക്കും.
12. കടുംനിറങ്ങൾ തന്നെ വേണോ പ്രസരിപ്പിന്? നിറങ്ങളില്ലാതെ എന്താഘോഷം എന്നതാണ് നമ്മുടെ മുദ്രാവാക്യം. സ്വപ്നങ്ങളിലെ മുറികൾക്ക് നിറം പകരാൻ മനസ്സിൽ കാണുന്ന ഏതു നിറവും പെയിന്റ് കടകളിൽ റെഡിയാണുതാനും. ഓരോ മുറിക്കും ഓരോ കളർതീം എന്നതും മനോഹരമായ ആശയമാണ്. എന്നാൽ കൃത്യമായ ബജറ്റിൽ വീടുപണി നടത്തുന്നവരെ സംബന്ധിച്ചിടത്തോളം കടുംനിറങ്ങൾ പോക്കറ്റ് കീറുന്നവയാണ്. കാരണം കടുംനിറങ്ങൾക്ക് ഇരട്ടിച്ചെലവാണ്. നിറങ്ങളില്ലെങ്കിലും വീടിന് ഒരു ഭംഗി കുറവും ഉണ്ടാവുന്നില്ലെന്ന് തിരിച്ചറിയണം. വെളുത്തനിറത്തിന്റെ ശോഭ വേറൊരു നിറത്തിനുമില്ല. മാത്രമല്ല, വീട്ടകങ്ങളിൽ നിറത്തിനു കുറവു വരുത്താതിരിക്കാൻ ഫർണിഷിങ്ങും മറ്റ് അനുബന്ധ സാമഗ്രികളും നിറമുള്ളത് വാങ്ങുകയും ചെയ്യാം.
13. പുട്ടി ഫിനിഷ് ഇല്ലെങ്കിലും… പെയിന്റ് അടിക്കുമ്പോൾ എത്ര കോട്ട് അടിക്കാമോ അത്രയും കോട്ട് അടിച്ച് വീടിനെ കുട്ടപ്പനാക്കുക എന്നതാണ് പതിവ്. വീട് പുട്ടി ഫിനിഷ് അല്ലെങ്കിൽ എന്തോ മോശമാണ് എന്ന ധാരണയാണ് മിക്കവർക്കും. പെയിന്റ് പണിക്കാർ ഓരോരുത്തർക്കും കോട്ടുകളുടെ എണ്ണം വ്യത്യസ്തമാണ്. അതായത് ഇത്ര കോട്ട് എന്ന ഒരു കൃത്യമായ നിയമമൊന്നും ഇവിടെ പാലിക്കുന്നില്ല എന്നു ചുരുക്കം. ഇങ്ങനെ വാരിക്കോരി പെയിന്റ് അടിച്ചതുകൊണ്ട് പോക്കറ്റ് കാലിയാകും എന്നല്ലാതെ പ്രത്യേക ഗുണമൊന്നുമില്ല. ഭിത്തി വൃത്തിയായി തേച്ചാൽ പുട്ടിയുടെ ആവശ്യം തന്നെയില്ല.
14. ലൈറ്റ് ഫിറ്റിങ്ങുകൾ വൈദ്യുതി കളയാനോ? ഒരു മുറിക്കകത്തുതന്നെ വാം ലൈറ്റ്, കൂൾ ലൈറ്റ്, ഷാൻഡ്ലിയർ, സ്പോട്ലൈറ്റ്… അങ്ങനെ ലൈറ്റ് ഫിറ്റിങ്ങുകളിൽ എന്തെല്ലാം തരമാണുള്ളത്! പക്ഷേ, ഇതെല്ലാം വേണമെന്നു നിർബന്ധം പിടിക്കുമ്പോൾ കറന്റ് ബില്ല് റോക്കറ്റ് പോലെ പോയെന്നിരിക്കും. ആരംഭശൂരത്വത്തിന് പിടിപ്പിക്കുമെങ്കിലും ഇതിൽ പലതും പിന്നീട് മിക്കവരും ഉപയോഗിക്കാറില്ല. ഭംഗിക്കുവേണ്ടി ആവശ്യത്തിൽ കൂടുതൽ ലൈറ്റ് പോയിന്റുകളും ലൈറ്റ് ഫിറ്റിങ്ങുകളും ഉപയോഗിക്കുന്നതിനു മുമ്പ് ഭാവിയിലേക്ക് കണ്ണു തുറന്നു നോക്കണം. വൈദ്യുത ബില്ലിന്റെ കാര്യം മാത്രമല്ല, ഊർജനഷ്ടവും ഭീമമായിരിക്കും എന്നോർക്കണം.
15. മതിലുകൾ കോട്ടപോലെ വേണോ? വീടുകളേക്കാൾ മോടിയിൽ മതിലുകൾ പണിയുന്നവർ നമ്മുടെ നാട്ടിൽ കുറവല്ല. വളരെ അധികം പൊക്കത്തിൽ, നിറയെ ഡിസൈൻ വർക്കുകളുമായി ചുറ്റുമതിലുകൾ പലപ്പോഴും ധൂർത്തിന്റെ പ്രതീകങ്ങളാകുന്നു. ഉയരം കൂടിയ മതിലുകൾ പലപ്പോഴും വീടുകളെ കാഴ്ചയിൽനിന്നു മറയ്ക്കുന്നു. ദുരൂഹതയോടൊപ്പം ചെലവും വർധിപ്പിക്കാൻ മാത്രമേ ഇത്തരം മതിലുകൾ ഉതകൂ. വലിയ മതിലുകൾ തണുത്ത കാറ്റിനെ അകത്തേക്കു കടക്കുന്നത് തടയുന്നു. മുറ്റവും വീടും ചൂടുപിടിക്കാനും ഇതു കാരണമാകും. മിതമായ രീതിയിൽ നല്ലൊരു വീട് എന്ന ഉദ്ദേശ്യത്തോടെ പോകുന്നവർക്ക് മതിലിന്റെ കാര്യത്തിൽ ചെലവു നിയന്ത്രിക്കാനാവും. കട്ടയും സിമന്റും കുറയ്ക്കുന്ന തരത്തിൽ ജാളി വർക്കുകളും ജിഐ പൈപ്പുകളും മതിലിന്റെ ഭംഗി വർധിപ്പിക്കുകയേയുള്ളു. അതേസമയം ചെലവിനു കടിഞ്ഞാണിടുകയും ചെയ്യും. കാലിയായ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് പോലും മതിൽ നിർമിക്കാം.
16. കർട്ടനുകൾ സിനിമാ തിയറ്റർ പോലെ വേണോ? കർട്ടനുകൾക്കുവേണ്ടി ആവശ്യത്തിലധികം പൈസ ചെലവഴിക്കുന്നവരാണ് ഭൂരിഭാഗം പേരും. ‘ഇന്നർ കർട്ടനും ‘ഔട്ടർ കർട്ടനും പുറമേ തൊങ്ങലുകളും തോരണങ്ങളുമൊക്കെയായി സിനിമാ തിയറ്ററിലെ കർട്ടനോടു സാമ്യപ്പെടുത്താവുന്നവ ഇപ്പോഴും ഉപയോഗിക്കുന്നവരുണ്ട്. കുടുംബത്തിന്റെ പ്രതാപം കാണിക്കുന്ന ഇത്തരം ഫർണിഷിങ്ങുകൾ ചെലവു കൂട്ടുന്നവ മാത്രമല്ല വൃത്തിയാക്കാനും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നവയാണ്. ലളിതമായ കർട്ടനുകളാണ് വീടിനു നല്ലത്. ചെലവു കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ വിലയില്ലാത്ത ഭംഗിയുള്ള റെഡിമെയ്ഡ് കർട്ടൻ പല ഡിസൈനുകളിൽ ലഭിക്കും.
17. കൂട്ടിച്ചേർക്കലുകൾ ഇരട്ടി നഷ്ടം വ്യക്തമായ പ്ലാനിങ്ങില്ലാതെ പോകുന്ന എല്ലാവർക്കും സംഭവിക്കുന്ന അബദ്ധങ്ങളാണിവ. പണി പുരോഗമിക്കുമ്പോഴായിരിക്കും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും നിർദേശങ്ങൾ ധാരധാരയായി ഒഴുകിയെത്തുന്നത്. അതെല്ലാം കേൾക്കുമ്പോൾ വീട്ടുകാരന്റെ മനസ്സിനും ചാഞ്ചല്യം സംഭവിക്കുന്നത് സ്വാഭാവികം. ഉടനെ പ്ലാനിൽ വ്യത്യാസങ്ങളായി, ഇടിച്ചു പൊളിക്കലായി, കൂട്ടിച്ചേർക്കലുകളായി… വീടിന്റെ ബജറ്റ് ആകെ തകിടം മറിയും. പ്ലാൻ തീരുമാനമായാൽ അതിൽ അണുവിട വ്യത്യാസം വരുത്താതിരിക്കുക, പാഴ്ച്ചെലവ് ഒഴിവാക്കാം.
18. എക്സ്റ്റീരിയർ സങ്കീർണമാക്കണോ? ആരു കണ്ടാലും ഞെട്ടണം എന്ന അമിതാവേശത്തോടെയാണ് വീടുകൾ പൊട്ടിമുളയ്ക്കുന്നത്.അതിനുവേണ്ടി എക്സ്റ്റീരിയറിൽ സിമന്റ് വർക്കുകൾ, മ്യൂറൽ വർക്കുകൾ, ക്ലാഡിങ്, കോൺക്രീറ്റ് വർക്കുകൾ തുടങ്ങി എണ്ണിയാൽ തീരാത്തത്ര അലങ്കാരപ്പണികൾ കാണിക്കും. ആവശ്യമില്ലാതെവരുത്തുന്ന ചെലവുകളാണ് ഇതെല്ലാം എന്ന് മലയാളി എന്നാണു തിരിച്ചറിയുന്നത്? പണവും സമയവും വളരെയധികം ചെലവഴിക്കുന്ന ഏർപ്പാടുകളാണ് ഇത്തരം വർക്കുകൾ. വീടിനുവേണ്ടി അധികം തുക മാറ്റിവയ്ക്കാനില്ലാത്തവർ എക്സ്റ്റീരിയർ മോടിപിടിപ്പിക്കലുകൾ വേണ്ടെന്നുവയ്ക്കുക. വീട്ടുകാരും അവരുടെ പ്രകൃതവുമാണ് ഒരു വീടിന്റെ ഏറ്റവും വലിയ അലങ്കാരമെന്നോർക്കുക.
19. അലങ്കാരവസ്തുക്കളുടെ മ്യൂസിയമാക്കണോ? വീടുകൾ പലതും കാഴ്ചബംഗ്ലാവുകളാക്കി മാറ്റുകയാണ് മലയാളികൾ. വിദേശങ്ങളിൽ നിന്നുള്ള അലങ്കാരവസ്തുക്കളും വിലപിടിപ്പുള്ള അപൂർവതകളും വീടിനകത്ത് കുത്തിനിറച്ചില്ലെങ്കിൽ ഏതോ പോരായ്മ പോലെയാണ് മലയാളിക്ക്. ഇല്ലാത്ത കാശുണ്ടാക്കി പൂപ്പാത്രങ്ങളും ബൗളുകളും ക്രിസ്റ്റലുകളും വച്ച് വീടു മോടി കൂട്ടുന്നതിനു പകരം വീട്ടുകാരുടെ കഴിവുകൾ തുറന്നുകാട്ടുന്നതാവട്ടെ വീടുകൾ. സൂക്ഷിച്ചു നടന്നില്ലെങ്കിൽ വില കൂടിയ പലതും തട്ടിവീണ് പൊട്ടിപ്പോകുമോ എന്ന് ഭയം ജനിപ്പിക്കുന്നവയാണ് പല വീടുകളും. കുടുംബത്തോടൊപ്പം ഇമ്പത്തോടെ കൂടാനുള്ള വീട്ടകങ്ങൾ ഔപചാരികതയുടെ മൂടുപടമഴിച്ച് മനസ്സു തുറക്കാനുള്ള ഇടങ്ങളാക്കി മാറ്റുകയാണ് വേണ്ടത്.
20. പുൽത്തകിടി പിടിപ്പിക്കാൻ മരം മുഴുവൻ വെട്ടണോ? ലാൻഡ്സ്കേപ്പ് ചെയ്യുകയെന്നു വച്ചാൽ വീടിന്റെ മുറ്റത്ത് പുൽത്തകിടി പിടിപ്പിക്കുകയെന്നതാണ് പലരുടെയും ധാരണ. ഇതിനുവേണ്ടി എത്രയോ ചെടികളും മരങ്ങളുമാണ് വെട്ടിക്കളയുന്നത്! പുൽത്തകിടി ശരിയായ രീതിയിൽ പരിപാലിക്കണമെങ്കിൽ ആരുടെയെങ്കിലും സഹായം വേണ്ടിവന്നേക്കാം. ഇല്ലെങ്കിലും വളരെ ശ്രദ്ധാപൂർവ്വമായി കൈകാര്യം ചെയ്യേണ്ടിവരും. പുൽത്തകിടിക്കു ധാരാളം വെള്ളം വേണമെന്നുള്ളത് മറ്റൊരു കാര്യം. ജലദൗർലഭ്യം ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പുൽത്തകിടി ചെലവേറിയ കാര്യം തന്നെ. പോരാത്തതിന് ഒരു മരം പോലും ഇല്ലത്തതിനാൽ ചുവരുകളിൽ അടിക്കുന്ന ചൂടും വളരെ കൂടുതലായിരിക്കും. ഭാവിയിൽ ചെലവും അസൗകര്യവും കൂട്ടുന്ന പുൽത്തകിടിക്കു പകരം കൂടുതൽ നാടൻചെടികളും മരങ്ങളും പൂന്തോട്ടത്തിൽ നിറയട്ടെ!
21. പാനലിങ് അമിതമായാൽ? ചുവരിന്റെ ഭംഗി കൂട്ടാൻ നിരവധി മാർഗങ്ങളുണ്ട്. പക്ഷേ, അമിതമായാൽ പാനലിങ്ങും അരോചകമാകുമെന്ന് പലരും മനസ്സിലാക്കാറില്ല. പരമ്പരാഗത വീടുകളുടെ ‘ലുക്ക് കിട്ടാൻ വേണ്ടി തടിയോ തടിയുടെ ഫിനിഷിലുള്ള മെറ്റീരിയലോ ഒട്ടിക്കുന്നത് പലപ്പോഴും വീടിന്റെ ഭംഗി കളയുകയാണ് ചെയ്യുന്നത്. പഴയ കാലത്തുണ്ടായിരുന്ന യഥാർഥ തടിഭിത്തികൾക്കു പകരമാവില്ലല്ലോ കട്ടകൊണ്ട് കെട്ടിയ ചുവരിൽ തടി ഒട്ടിച്ചുവയ്ക്കുന്നത്? തൂണുകൾക്കും പൂമുഖത്തിനുമെല്ലാം പാനലിങ്ങിന്റെ രണ്ടാം കുപ്പായം ഇടുവിക്കുന്ന പ്രവണത ഒഴിവാക്കാം.
22. ഭിത്തികൾ, ബീമുകൾ ആവശ്യത്തിലേറെ വേണോ? എക്സ്റ്റീരിയർ ഭംഗിക്കുവേണ്ടി ബീമുകൾ, പർഗോളകൾ എന്നിവ ആധുനിക വീടുകളുടെ മുഖമുദ്രയായിക്കഴിഞ്ഞിരിക്കുന്നു. ആരു കണ്ടാലും ഒന്നു ഞെട്ടണം എന്ന വിചാരത്തോടെയാണ് ആളുകൾ വീടുപണിയുന്നതെന്നു തോന്നും. സൗകര്യത്തിലുപരി കൃത്രിമമായ സൗന്ദര്യം സൃഷ്ടിക്കുന്ന ഇത്തരം ‘മേക്അപ്പുകൾ ഒഴിവാക്കിയാൽ തന്നെ വീടിന് ആകർഷകത്വം കൂടും. അതുപോലെ കോണുകളും അനാവശ്യഭിത്തികളും ചെലവു കൂട്ടുക തന്നെ ചെയ്യും.

Post a Comment