രോമാഞ്ചമുണ്ടാക്കി പേടിപ്പിക്കാന്‍ രാഗിണി എംഎംഎസ് വീണ്ടും

പ്രേക്ഷകരെ ഞെട്ടിച്ച ഹൊറർ ബോളിവുഡ് ത്രില്ലർ രാഗിണി എംഎംഎസ് മൂന്നാം ഭാഗം എത്തുന്നു. ഇത്തവണ സിനിമ ആയിട്ടില്ല. വെബ് പരമ്പര ആയിട്ടാണ് പ്രേക്ഷകർക്ക് മുന്നിൽ കഥ എത്തുന്നത്. ഏക്താ കപൂർ നിർമ്മിച്ച് സുയാഷ് വധാവ്കർ സംവിധാനം ചെയ്ത രാഗിണി റിട്ടേൺസ് ഈ മാസം 21ന് സംപ്രേഷണം തുടങ്ങും. ബാലാജി എഎല്‍ടി ആപ്പിലൂടെയാണ് പ്രദര്‍ശനം. ടീസർ 24 മണിക്കൂറിനുള്ളിൽ 50ലക്ഷത്തിലേറെ പേർ കണ്ടുകഴിഞ്ഞു

thank u for "Asianet New."