യുവാവിന്‍റെ മുഖത്ത് വളരുകയായിരുന്ന ജീവനുള്ള വിരയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. രണ്ട് വർഷത്തോളമായി യുവാവിന്‍റെ കണ്ണിലും സമീപത്തെ മാംസപേശികളിലുമായി വളരുകയായിരുന്നു വിരയെന്ന് പരിശോധനയിൽ വ്യക്തമായി.
കണ്ണിന് ഒരു വശം മുഴുവൻ നീരുവന്ന് വീർത്ത നലയിലാണ് 29കാരനായ യുവാവ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.സിടി സ്കാൻ ചെയ്തപ്പോൾ ചെറിയ മുഴയുണ്ടെന്ന് വ്യക്തമായി. ഇതേ തുടർന്ന് നടത്തിയ ശസ്ത്രക്രിയയിലാണ് മുഴയ്ക്കുള്ളിൽ 10 സെന്‍റീമീറ്റർ നീളത്തിൽ, ജീവനുള്ള വിരയെയും കണ്ടെത്തിയത്. എങ്ങനെയാണ് യുവാവിന്‍റെ മുഖത്ത് വിര എത്തിയതെന്ന് വ്യക്തമല്ല.
രണ്ട് വർഷം മുമ്പാണ് യുവാവിന്‍റെ കണ്ണിലും മുഖത്തും ആദ്യം വേദന തോന്നിയത്. പിന്നാലെ കൺപോളയ്ക്കിടയിലൂടെ എന്തോ ഇഴഞ്ഞുനീങ്ങുന്നതായി അനുഭവപ്പെട്ടു. മറ്റൊരാശുപത്രിയിൽ ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചതിൽ പിന്നെ അസ്വസ്ഥതകൾ അവസാനിച്ചു. എന്നാൽ 5 ദിവസം മുമ്പ് വീണ്ടും അസ്വസ്ഥതകൾ തുടങ്ങിയപ്പോഴാണ് യുവാവ് ഡോക്ടർ സുഹൈലിനടുത്ത് ചികിത്സയ്ക്കായി എത്തിയത്. 2വർഷമായി യുവാവിന്‍റെ മുഖത്ത് വളരുകയായിരുന്ന വിര ഏത് വിഭാഗത്തിൽ പെട്ടതാണെന്നും എങ്ങനെ കണ്ണിൽ എത്തി എന്നുമെല്ലാം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ നടത്താനൊരുങ്ങുകയാണ് ആശുപത്രി.
THANK YOU FOR ASIANET NEWS
Post a Comment